ചുഴലിക്കാറ്റിന്റെ ഭീതിയിൽ തമിഴ്നാടും ആന്ധ്രയും. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ഇന്ന് വെകുന്നേരം വരെ മഴ തുടരുമെന്നാണ് സൂചന. നാല് ജില്ലകളിൽ റെഡ് അലർട്ടാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
കനത്ത ജാഗ്രതയിൽ ആന്ധ്രയും തമിഴ്നാടും
