ജീവിതാനുഭവങ്ങളിലെ കയ്പും മധുരവും നര്‍മ്മവും സൃഷ്ടിക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളെ ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളേയും മരണത്തിനുപോലും വേര്‍പെടുത്താനാവാത്ത മനുഷ്യ ബന്ധങ്ങളെയും ഭാഷയുടെ സര്‍ഗ്ഗാത്മകതയില്‍ ചാലിച്ചെഴുതിയ ജീവഗന്ധികളായ അനുഭവകഥകളുടെ സമാഹാരം. പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും പോരാട്ടങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും വിശപ്പിന്റെയും തിരസ്‌കരണത്തിന്റെയും പരാജയത്തിന്റെയും അതിജീവനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിജയത്തിന്റെയും ആത്മസ്പര്‍ശമുള്ള അനുഭവങ്ങളെ ചിട്ടയോടെ കോര്‍ത്തിണക്കി കഥാകാരന്റെ ഓര്‍മ്മകളുടെ തീരത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കര്‍മ്മബന്ധങ്ങളുടെ തീര്‍ത്ഥയാത്ര. ‘അന്ധേരിയില്‍ മല്ലിക പൂത്തപ്പോള്‍’. ജോസ് പ്രകാശ്. ഗ്രീന്‍ ബുക്‌സ്. വില 275 രൂപ.