വിഴിഞ്ഞം സമരത്തെ രാജ്യവിരുദ്ധമെന്ന് വിശേഷിപ്പിച്ച് മന്ത്രി അബ്ദുറഹിമാൻ. തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. രാജ്യതാത്പര്യത്തെ എതിർക്കുന്ന സമരം രാജ്യവിരുദ്ധം തന്നെയാണ് . വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. പാടില്ല.
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. .
2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിൽ ഉള്ളവർ അറിഞ്ഞു തന്നെയാണ് കരാറിൽ ഏർപെട്ടതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി മുടക്കിയ കോടിക്കണക്കിന് രൂപയ്ക്ക് സമാധാനം പറയാൻ ആർക്കാണ് കഴിയുക എന്നും മന്ത്രി ചോദിച്ചു. സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.