പ്രണയകഥകള്‍ അനവധി ഉണ്ടായിരിക്കെ, എല്ലാ പ്രണയവും വിപ്ലവമായിരിക്കെ അമൃത ഇംറോസ് പ്രണയകഥ ഒരു ഇതിഹാസമാണ്. ഇതൊരു കെട്ടുകഥയോ വാമൊഴിയോ അല്ല, യഥാര്‍ത്ഥ ജീവിതമായിരുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കും. മുന്‍ധാരണകളുടെ ഭാരമില്ലാതെ ഈ പ്രണയക്കടലില്‍ ജ്ഞാനസ്നാനം ചെയ്യുക, പ്രണയത്താല്‍ നിങ്ങളുടെ സിരകളെ നിറയ്ക്കുക. പ്രശസ്ത എഴുത്തുകാരി അമൃത പ്രീതത്തിന്റെയും ചിത്രകാരനും കവിയുമായ ഇംറോസിന്റെയും അത്യപൂര്‍വ്വമായ സഹജീവനത്തിന്റെ കഥ. പ്രണയത്തെ അതിന്റെ എല്ലാ വിശാലതയോടും സ്വാതന്ത്ര്യത്തോടും അനുഭവിച്ചറിഞ്ഞ മനുഷ്യരുടെ ജീവിതം. ‘അമൃത ഇംറോസ് പ്രണയകഥ’. ഉമ ത്രിലോക്. പരിഭാഷ: കൃഷ്ണവേണി. മാതൃഭൂമി. വില 153 രൂപ.