400 ദിവസത്തെ കാലാവധിയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. 1 മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള സാധാരണ എഫ്ഡി സ്‌കീമുകളെ അപേക്ഷിച്ച്, സാധാരണ ഉപഭോക്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അമൃത് കലാഷ് എഫ്ഡി പ്ലാനില്‍ 30 ബേസിക് പോയിന്റ് അധികം പലിശ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കള്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. രണ്ടു കോടിയില്‍ താഴെ വരെ നിക്ഷേപിക്കാം. പലിശ പ്രതിമാസ, ത്രൈമാസ, അല്ലെങ്കില്‍ അര്‍ദ്ധ വാര്‍ഷിക ഇടവേളകളില്‍ സ്വീകരിക്കാം. പ്രത്യേക ടേം നിക്ഷേപങ്ങള്‍ക്ക്, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ നല്‍കും. എഫ്ഡിയുടെ കാലാവധി അവസാനിക്കുമ്പോള്‍, ടിഡിഎസ് എടുത്ത ശേഷം എസ്ബിഐ നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യും. കാലാവധി തീരും മുന്‍പ് പണം പിന്‍വലിക്കാനുള്ള ഓപ്ഷനോടൊപ്പം വായ്പാ സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നു.