മിസ് കുമാരിയുടെ ജീവിതവും ദേശവും മകന്‍ എഴുതുന്നു. ”അമ്മയെ കാണാനുള്ള ബാബു തളിയത്തിന്റെ ഈ യാത്ര നമ്മെ ഒറ്റയിരിപ്പില്‍ വായിപ്പിക്കുന്ന ചരിത്രാനുഭവവും ഹൃദയാനുഭവവുമാണ്. ഇത് ഒരമ്മയുടെ കഥമാത്രമല്ല ഒരു കാലഘട്ടത്തിന്റെയും ഒരു സാമൂഹിക വ്യവസ്ഥിതിയുടെയും ഉല്‍പതിഷ്ണുവായ ഒരു കുടുംബത്തിന്റെയുംകൂടി കഥയാണ് – ഒപ്പം പ്രതിഭാശാലിയായ ഒരു കലാകാരിയുടെ മഹനീയമായ ഉയര്‍ച്ചയുടെയും വേദനിപ്പിക്കുന്ന മാഞ്ഞുപോവലിന്റെയും.” ‘അമ്മവീട്’. ബാബു തളിയത്ത്. ഡിസി ബുക്‌സ്. വില 170 രൂപ.