വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. 130 എംപിമാർ ബില്ലിൽ സംസാരിച്ചുവെന്നും 56 വനിതാ എംപിമാർ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇന്ത്യാ സഖ്യം ബില്ലിനെ എതിര്ത്തുവെന്നും അമിത് ഷാ പറഞ്ഞു. വനിത സംവരണത്തിന് എതിരെ തന്നെയാണ് പ്രതിപക്ഷത്തിന്റെ എതിര്പ്പെന്നും 2029ലെ തെരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.ചെറിയ സംസ്ഥാനങ്ങൾക്കും വലിയ സംസ്ഥാനങ്ങൾക്കും ഒരേ അധികാരമാണ്.തലനര കൂടുകയേ ഉള്ളുവെന്നും ഭരണം പിടിക്കാനാകില്ലെന്നും അമിത് ഷാ പരിഹസിച്ചു.50 ശതമാനം സീറ്റ് വർദ്ധന രേഖപ്പെടുത്തിയുള്ള ഭേദഗതി ഒരു മണിക്കൂറിൽ കൊണ്ടുവരാമെന്നും ബിൽ പാസാക്കാമെന്ന ഉറപ്പ് നൽകണമെന്നും ഔദ്യോഗിക ഭേദഗതി അവതരിപ്പിക്കാൻ ഒരു മണിക്കൂർ സഭ നിര്ത്തിവെച്ചാൽ മതിയെന്നും അമിത് ഷാ പറഞ്ഞു.സംവരണം തടയുന്നവരെ രാജ്യത്തെ മാതൃശക്തി വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു.
വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ
