ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം. ‘തലൈവര്‍ 170’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചനും ചിത്രീകരണസംഘത്തിനൊപ്പം ജോയിന്‍ ചെയ്തിരിക്കുകയാണ്. ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനി തന്നെ ഈ പുന:സമാഗമത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.