അമിത് ചക്കാലക്കല്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘അസ്ത്ര’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആസാദ് അലവില്‍ ആണ് സംവിധാനം. ഒരു സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖം സുഹാസിനി കുമരന്‍, രേണു സൗന്ദര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡന്‍, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു. വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ മോഹന്‍,ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മണി പെരുമാള്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍, ബി കെ ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു.