ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന് എല്ലാവിധ സഹായവും നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. എന്നാൽ ഇസ്രയേൽ-ഹമാസ് സംഘർഷം ചൂണ്ടിക്കാട്ടി ബൈഡനെതിരെ അതിരൂക്ഷ വിമർശനമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉന്നയിക്കുന്നത്.
ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക
