300 രൂപയില്‍ താഴെ വിലയുള്ള എല്ലാ ഉല്‍പ്പന്നങ്ങളുടെയും റഫറല്‍ ഫീസ് നിര്‍ത്തലാക്കാന്‍ ആമസോണ്‍ ഇന്ത്യ. വില്‍പ്പനക്കാരില്‍ നിന്ന് ഉല്‍പ്പന്നത്തിന് 2 ശതമാനം മുതല്‍ 4 ശതമാനം വരെയാണ് റഫറല്‍ ഫീസ് ഈടാക്കിയിരുന്നത്. 1.2 കോടിയിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാറ്റം ബാധകമാകും. വസ്ത്രങ്ങള്‍, ഷൂസുകള്‍, ഫാഷന്‍ ജ്വല്ലറി, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അടുക്കള, വാഹന ഉത്പന്നങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ ഉത്പന്നങ്ങള്‍ തുടങ്ങി 135 ഉത്പന്ന വിഭാഗങ്ങളില്‍ ഇത് ബാധകമാണ്. ദേശീയ ഷിപ്പിംഗ് നിരക്കുകള്‍ ഇപ്പോള്‍ 77 രൂപയില്‍ നിന്ന് 65 രൂപയായി കുറച്ചു. അതിനുപുറമെ ഒരു കിലോയില്‍ താഴെയുള്ള ഭാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ് ആമസോണ്‍ 17 രൂപ വരെ കുറച്ചു. ഇതിലൂടെ വില്‍പ്പനക്കാര്‍ ആമസോണിന് നല്‍കുന്ന മൊത്തത്തിലുള്ള ഫീസും കുറയും. ഒരേസമയം ഒന്നിലധികം യൂണിറ്റുകള്‍ അയയ്ക്കുന്ന വില്‍പ്പനക്കാര്‍ക്ക് രണ്ടാമത്തെ യൂണിറ്റില്‍ ഫീസില്‍ 90 ശതമാനം വരെ ലാഭിക്കാം. തീരുമാനം ഏപ്രില്‍ 7 മുതല്‍ പ്രാബല്യത്തില്‍ വരും.