തമിഴകത്തിന്റെ ശിവകാര്ത്തികേയന് നായകനായി വന്ന ചിത്രമാണ് ‘അമരന്’. ശിവകാര്‍ത്തികേയന്റെ അമരന് ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക് കളക്ഷന്‍ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ അമരന് 94 കോടിയലധികം കളക്ഷന്‍ നേടിയിട്ടുണ്ട്. വെറും ആറ് കോടി നേടിയാല്‍ ചിത്രം ആ നിര്‍ണായകമായ നേട്ടത്തില്‍ എത്തും. മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്ത്തികേയന് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. രാജ്കുമാര് പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമരനില്‍ ഭുവന് അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരന് എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.