അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോഡ് കുതിപ്പ് കാഴ്ചവച്ചത് കേരളത്തിലും വിലയില്‍ വന്‍ വര്‍ധനയ്ക്കിടയാക്കി. ഒറ്റയടിക്ക് പവന് 960 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 120 രൂപയും. ഇതോടെ ഗ്രാം വില 6,825 രൂപയും പവന് വില 54,600 രൂപയുമായി. ഇക്കഴിഞ്ഞ ജൂലൈ 18ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം. അന്ന് 54,880 രൂപയായിരുന്നു വില. 2024 മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വില. ഇന്നത്തെ വിലക്കയറ്റത്തോടെ റെക്കോഡിന് അടുത്തെത്തിയിരിക്കുകയാണ് സ്വര്‍ണ വില. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5,660 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് കുതിപ്പിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 93 രൂപയിലെത്തി. അന്താരാഷ്ട്ര സ്വര്‍ണം സര്‍വകാല റെക്കോഡായ 2,570 ഡോളര്‍ തൊട്ടു. ഇന്നലെ 1.88 ശതമാനം ഉയര്‍ന്ന് പുതിയ ഉയരം തൊട്ട സ്വര്‍ണം ഇന്നും കുതിപ്പ് തുടരുകയായിരുന്നു. രാവിലെ 0.35 ശതമാനം ഉയര്‍ന്ന് 2,567.61 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.