6 23

മദ്യം ഭക്ഷ്യവിഷബാധയ്ക്കെതിരെ ഒരു മികച്ച ഔഷധമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന നിരവധി ആളുകളുണ്ട്. മദ്യത്തിന് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഭക്ഷ്യവിഷബാധ മൂലമുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സാധിക്കുമെന്നാണ് ഇത്തരക്കാരുടെ ധാരണ. എന്നാല്‍ മദ്യത്തിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പരിമിതവും ദോഷകാരികളായ ബാക്ടീരിയകളെ നിര്‍വീര്യമാക്കാന്‍ മാത്രം ശക്തവുമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാന്‍ഡ് സാനിറ്റൈസേഷനില്‍ ആല്‍ക്കഹോള്‍ പ്രധാന ഘടകമാകുന്നത് മദ്യത്തിന്റെ ഈ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാലാണ്. എന്നാല്‍ അഞ്ച് മുതല്‍ 15 വരെ സാന്ദ്രതയിലാണ് കുടിക്കാന്‍ ആവശ്യമായ മദ്യം നിര്‍മിക്കുന്നത്. ഇത് ബാക്ടീരിയകളെ ഫലപ്രദമായി നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന 60 മുതല്‍ 90 ശതമാനം സാന്ദ്രതയെക്കാള്‍ (ഹാന്‍ഡ് സാനിറ്റൈസര്‍ പോലുള്ളവയില്‍ ഉപയോഗിക്കുന്നത്) കുറവാണ്. മദ്യത്തിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വയറ്റില്‍ ഫലപ്രദമാകില്ല. അതുകൊണ്ട് തന്നെ മദ്യം ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയ, വൈറസ് പോലുള്ളവയെ നിര്‍വീര്യമാക്കില്ല. അതേസമയം ഭക്ഷ്യവിഷബാധയുള്ളപ്പോള്‍ മദ്യം കുടിക്കുന്നത് ലക്ഷണങ്ങളെ ഗുരുതരമാക്കാനും കാരണമായേക്കാം. മദ്യം കുടലിന്റെ ആവരണത്തെ പ്രകോപിക്കുകയും രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാകാന്‍ കാരണമാകുകയും ചെയ്യുന്നു. മദ്യം ദഹനനാളത്തെ ബാധിക്കുന്നതോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ വഷളാകാന്‍ സാധ്യതയുണ്ട്. കൂടാതെ മദ്യം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഗുരുതരമാക്കും.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *