ആലപ്പുഴയിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ നടത്തിപ്പുകാരനായ സി.ഐ.ടി.യു. പ്രവര്‍ത്തകനും സഹായിയും ചേര്‍ന്നു മര്‍ദിച്ചതായി പരാതി. ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിലെത്തിച്ചത്.
സി.പി.എം. ആലപ്പുഴ മുല്ലയ്ക്കല് ഡി. ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല് നന്മ റസിഡന്റ്സ് അസോസിയേഷന് ഖജാന്‍ജിയുമായ സോണി ജോസഫിനാണു (37) മര്‍ദനമേറ്റത്. നെഞ്ചിനും നടുവിനും പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. വാഹനത്തിലെത്തിയ സോണി ജോസഫിനെ ആലപ്പുഴ അഗ്നിരക്ഷാനിലയത്തിനുസമീപം സി ഐ ടി യു പ്രവർത്തകനും 2 സഹായികളും കൂടി തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നാണു പരാതി. ഇവിടെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണമെന്ന് സൗത്ത് പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട്
പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
മർദ്ദനമേറ്റ ബ്രാഞ്ച് സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർത്തയായതിനെ തുടർന്ന് തിരുമല മുന്‍ ബ്രാഞ്ച് സെക്രട്ടറി സുധീറിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ തീരുമാനം ജില്ലാക്കമ്മിറ്റി അംഗീകരിച്ചു.