ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയ പാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്നാണ് എ എസ് കനാൽ നിറഞ്ഞ് കവിഞ്ഞത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം ഭീഷണി ആകുന്നത്. ചേർത്തല നഗരസഭ ഭരണസമിതിയും ദേശീയ പാത അതോറിറ്റിക്ക് എതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് വെള്ളം കയറുന്നതിന് കാരണം ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണമെന്നാണ് ആരോപണം.
ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം
