ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ കരിയര്‍ ഇപ്പോള്‍ തകര്‍ച്ചയുടെ പാതയിലാണ്. തുടര്‍ച്ചയായ എട്ട് സിനിമകളാണ് ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞത്. ഏറെ പ്രതീക്ഷയോടെ എത്തിയ ‘സര്‍ഫിര’യും തകര്‍ച്ചയുടെ വഴിയെ ആണ്. ആദ്യ ദിവസം ചിത്രം നേടിയത് 2.5 കോടി രൂപ മാത്രമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തിനു ശേഷം അക്ഷയ് കുമാറിന്റെ കരിയറിലുണ്ടായ ഏറ്റവും മോശം കളക്ഷനാണ് ഇത്. 2009ല്‍ ഇറങ്ങിയ 8എരക്സ് 10 തസ്വീറാണ് ഇതിനു മുന്‍പ് ഇതിലും കുറഞ്ഞ കളക്ഷന്‍ നേടിയത്. 1.8 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. സൂര്യ നായകനായി എത്തിയ സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കാണ് സര്‍ഫീര. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടും പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലാണ് ചിത്രം. ആദ്യ ദിവസം 13 ശതമാനം ഒക്യുപന്‍സി മാത്രമാണ് ചിത്രത്തിനുണ്ടായത്. 80 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. അതിനു മുമ്പ് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ബഠേ മിയാന്‍ ചോട്ടേ മിയാന് ആദ്യദിനം പതിനാറ് കോടിയാണ് കലക്ഷനായി ലഭിച്ചത്. എന്നാല്‍ സിനിമയുടെ ആജീവനാന്ത കലക്ഷന്‍ 59 കോടിയായിരുന്നു. 350 കോടിയായിരുന്നു ചിത്രന്റെ ബജറ്റ്. തിയറ്ററുകളില്‍ ദുരന്തങ്ങളായി മാറിയ മിഷന്‍ റാണിഗഞ്ജ് 2.8 കോടിയും സെല്‍ഫി 2.5 കോടിയും ഓപ്പണിങ് കലക്ഷനായി നേടിയിരുന്നു.