പ്രവാസ ജീവിതം നയിക്കുമ്പോഴും തന്റെ നാടും ദേശവും പ്രകൃതിയും വീടും ചെടികളും മനുഷ്യരും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. മണലാരണ്യത്തിന്റെ മനോഹരമായ ദൃശ്യങ്ങളില്‍ മനുഷ്യസഹജങ്ങളായ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുകയാണ്. ഇതില്‍ ജീവിതത്തിന്റെ പൊള്ളുന്ന ചൂടുണ്ട്, നിശ്വാസമുണ്ട്, സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങള്‍ വിടര്‍ത്തുന്ന പൊയ്കയില്‍, സുഗന്ധം പരക്കുന്ന തടാക ത്തില്‍ മുങ്ങിക്കുളിച്ച സുഖമാണ് ഈ കഥകളുടെ വായനാനുഭവം. ‘അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്’. ജിജോ സെബാസ്റ്റിയന്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 166 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan