വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് എസ്യുവിയുടെ ആഡംബരത്തില്‍ അഖില്‍ മാരാര്‍. പുതിയ കാര്‍ വാങ്ങിയ സന്തോഷം അഖില്‍ മാരാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ കാറിന്റെ ചിത്രങ്ങളും വിഡിയോയും അഖില്‍ മാരാര്‍ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഷോറൂമായ അമാനി മോട്ടോര്‍സില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എസ് 350ഡിയുടെ ഒബ്സിഡിയന്‍ ബ്ലാക്ക് നിറത്തിലുള്ള 2017 മോഡലാണ് ഇത്. 2016 മുതല്‍ വിപണിയിലുണ്ടായിരുന്ന കാറിന്റെ ഉല്‍പ്പാദനം 2020ല്‍ അവസാനിപ്പിച്ചു. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് ഈ കാറില്‍. 255 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്.