കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. രാഷ്ട്രീയവും മറ്റു ചിന്തകളും മറന്ന് ദുരുതത്തിൽ അകപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എം.പി ആയിരുന്നപ്പോൾ പ്രളയകാലത്തൊക്കെ കൂടുതൽ പണം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണമെന്ന് എ.കെ. ആന്റണി
