ഭാര്യ ശാലിനിയുടെ ജന്മദിനത്തില് തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആര് എക്സ് 350. ഇന്ത്യന്‍ വിപണിയില്‍ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം നിരത്തിലെത്തുമ്പോള്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ വില ഉയരും. ആഡംബരവും സുരക്ഷയും ഒരുമിക്കുന്ന ലെക്സസിന്റെ ആര് എക്സ് 350 ഫീച്ചറുകളാലും സമ്പന്നമാണ്. 14 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഹെഡ്സ് അപ് ഡിസ്പ്ലേ, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍, 7 എയര്‍ ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. യൂറോ എന്‍ സി എ പി ഇടി പരീക്ഷയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ലെക്സസ് ആര് എക്സ് 350. 2.5 ലീറ്റര്‍ ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 190 ബി എച്ച് പി യാണ് പവര്‍ 242 എന്‍ എം ആണ് ടോര്‍ക്ക്. ഓട്ടോമാറ്റിക് ഇ-സിവിടി ഗിയര്‍ബോക്സാണ്. 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. നോര്‍മല്‍, ഇക്കോ, സ്പോര്‍ട്, കസ്റ്റം എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.