അജയ് ദേവ്ഗണ് നായകനായ ‘ഭോലാ’ എന്ന റീമേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. ലോകേഷ് കനകരാജിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രത്തില്‍ കാര്‍ത്തി ആയിരുന്നു നായകന്. അതേസമയം അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. യു മേം ഓര് ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.