അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍ ആണ് നായകന്‍’. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള കാര്‍ത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’യാണ് റീമേക്കായി ഹിന്ദിയില്‍ എത്തുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വന്‍ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. ‘ദൃശ്യം 2’വാണ് അജയ് ദേവ്ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ‘ദൃശ്യം’ ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്ഗണ്‍ തന്നെയായിരുന്നു നായകന്‍.