സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 5ജി നെറ്റ്വര്‍ക്ക് തുടങ്ങിയതായി മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളായ എയര്‍ടെല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലായി എയര്‍ടെല്‍ 5ജി സേവനം തുടങ്ങിയത്. മാര്‍ച്ചില്‍ ആറ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. നിലവില്‍ 17ലക്ഷം 5ജി വരിക്കാരാണ് സംസ്ഥാനത്തുള്ളത്. പ്രധാന നഗരങ്ങളില്‍ അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാണ്. 20 മുതല്‍ 30മടങ്ങ് വരെ ഉയര്‍ന്ന വേഗതയ്ക്കൊപ്പം മികച്ച ശബ്ദ അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും എയര്‍ടെല്‍ 5ജി പ്ലസ്, ഹൈഡെഫനിഷന്‍ വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, മള്‍ട്ടിപ്പിള്‍ ചാറ്റിംഗ് ഫോട്ടോകള്‍ വളരെ വേഗത്തില്‍ അപ്ലോഡ് ചെയ്യല്‍ എന്നിവയും ലഭ്യമാകും. ഊര്‍ജ ഉപയോഗം കുറയ്ക്കുന്ന സംവിധാനമുള്ളതിനാല്‍ എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്വര്‍ക്ക് പരിസ്ഥിതി സൗഹൃദവുമാണ്.