ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. ടൈപ്പ് ചെയ്ത് നല്‍കുന്ന വാചകത്തിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ സ്റ്റിക്കര്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഓപ്പണ്‍ എഐയുടെ അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നു രീതിക്ക് സമാനമാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കുമായി ലഭ്യമായി തുടങ്ങിയാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ സാധാരണ സ്റ്റിക്കറുകള്‍ അയക്കാന്‍ വേണ്ടി അവ സെലക്ട് ചെയ്യുന്നയിടത്ത് എഐ സ്റ്റിക്കറുകള്‍ ജനറേറ്റുചെയ്യുന്നതിനുള്ള ഒരു ബട്ടണും ഉണ്ടാകും. ഫീച്ചര്‍ ഉപയോഗിക്കാനായി എഐ ജനറേറ്റഡ് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കള്‍ ബട്ടണ്‍ ടാപ്പു ചെയ്യണം. തുടര്‍ന്ന് നമ്മുക്ക് ആവശ്യമായ എഐ സ്റ്റിക്കറിന് വേണ്ടിയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യാനുള്ള സ്ഥലം ലഭിക്കും. ഇവിടെ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശം അനുസരിച്ച് ഒരു സെറ്റ് സ്റ്റിക്കറുകള്‍ വാട്ട്‌സ്ആപ്പ് ക്രിയേറ്റ് ചെയ്യും. ഈ ഫീച്ചര്‍ ചിലപ്പോള്‍ പെയ്ഡ് ആയിരിക്കാം എന്നാണ് വിവരം. പുതിയ എഐ പവര്‍ ഫീച്ചര്‍ ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന സ്റ്റിക്കറുകള്‍ മെസേജായി ലഭിക്കുന്നയാള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. അത് എവിടെ സൃഷ്ടിച്ചതാണെന്ന വാട്ടര്‍മാര്‍ക്ക് അതില്‍ ഉണ്ടാകും.