befunky 2022 11 5 12 24 43

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലമാറ്റം ജീവനക്കാരുടെ സേവന വിവരങ്ങളുടെ ആധികാരിക അതോറിറ്റി ആയ സ്പാർക്ക് മുഖേനNIC ഓൺലൈൻ ആയാണ് നടപ്പിലാക്കി വരുന്നതെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. സ്ഥലംമാറ്റം ഓൺലൈൻ ആയി നടപ്പിലാക്കിയ ആദ്യ വകുപ്പുകളിൽ ഒന്നാണ് കൃഷി വകുപ്പ്. 2018 മുതൽ വകുപ്പ് ഓൺലൈൻ ആയാണ് പൊതുസ്ഥലമാറ്റം നടപ്പിലാക്കി വരുന്നത്. 25. 02.2017ലെG. O(P) NO 3/2017/ P&ARD സർക്കാർ ഉത്തരവ് പ്രകാരം ഓരോ വകുപ്പിലെയും ജില്ലയ്ക്കുള്ളിലെ ഉദ്യോഗസ്ഥരുടെ സ്ഥല മാറ്റങ്ങൾ ആ വകുപ്പിന്റെ ജില്ലാ ഓഫീസർമാരുടെ ചുമതലയിലും സംസ്ഥാനതല ഉദ്യോഗസ്ഥരുടെ ജില്ലയ്ക്കകത്തുള്ളതും അന്തർജില്ലാ സ്ഥല മാറ്റങ്ങളും വകുപ്പ് മേധാവികളുടെ ചുമതലയിലും നടത്തണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഈ ഉത്തരവ് പ്രകാരം കൃഷിവകുപ്പ് 2018, 2019, 2020 എന്നീ വർഷങ്ങളിൽ SPARK മുഖേന ഓൺലൈനായി പൊതുസ്ഥലമാറ്റം നടപ്പിലാക്കിയിരുന്നു. ഈ സർക്കാർ ഉത്തരവിന്റെ ഖണ്ഡിക 13ൽ പൊതുസ്ഥലമാറ്റത്തിന്റെ ഭേദഗതികൾ സർവീസ് സംഘടനകളു മായി ചർച്ച ചെയ്യാവുന്നതും മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ രൂപീകരിക്കുന്നതിന് സർക്കാരിന് പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ വകുപ്പിലെ കൃഷി അസിസ്റ്റന്റ് തസ്തികയുടെ പൊതുസ്ഥലമാറ്റത്തിൽ ഭേദഗതി വരുത്തുന്നതിന് സർവീസ് സംഘടനകളുമായി ചർച്ച നടത്തുകയും കൃഷി അസിസ്റ്റന്റ് തസ്തികയുടെ പൊതുസ്ഥലം മാറ്റത്തിന് ജില്ലാ സീനിയോറിറ്റി കണക്കാക്കണമെന്നും, അന്തർജില്ലാ സ്ഥലംമാറ്റം ഡയറക്ടറും, ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റം അതാത് ജില്ല അധികാരികളും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം സർക്കാരിന് സമർപ്പിക്കുകയും, വകുപ്പിലെ കൃഷി അസിസ്റ്റന്റ് തസ്തികയുടെ പൊതു സ്ഥലംമാറ്റം ജില്ലാ സീനിയോറിറ്റി കണക്കാക്കി അന്തർജില്ലാ സ്ഥലംമാറ്റം ഡയറക്ടറും, ജില്ലയ്ക്കകത്തുള്ള സ്ഥലമാറ്റം അതാത് ജില്ല അധികാരികളും നടപ്പിലാക്കണമെന്ന് 26. 02.2021 ലെ (G.OMS)No 6/2021 Agri പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സർക്കാർ ഉത്തരവ് പൂർണമായും ഓൺലൈൻ ആയി നടപ്പിലാക്കണമെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ ആവശ്യപ്പെട്ട് ചില ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽOA 657/22 നമ്പറായി കേസ് ഫയൽ ചെയ്യുകയും ഈ കേസിന്റെ 2.08.2022ലെ അന്തിമ ഉത്തരവിൽ കൃഷി അസിസ്റ്റന്റ് തസ്തികയിൽ സ്ഥലമാറ്റ നടപടികൾ, മേൽ പരാമർശിച്ച സർക്കാർ ഉത്തരവ് പ്രകാരം നടപ്പിലാക്കുന്നതിന് കോടതി ഉത്തരവാകു കയും ചെയ്തു. പ്രസ്തുത കോടതി ഉത്തരവിന്റെയും/ സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ വകുപ്പ് സുതാര്യത ഉറപ്പാക്കി ജീവനക്കാരുടെ സേവന വിവരങ്ങളുടെ ആധികാരിക അതോറിറ്റി ആയ SPARK മുഖേനNIC യുടെ സഹായത്തോടെ ഓൺലൈനായി ആണ് 2022 വർഷവും പൊതുസ്ഥലമാറ്റം നടപ്പിലാക്കിയിട്ടുള്ളതെന്നും ഡയറക്ടർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *