ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം സ്ത്രീ 2 ഇപ്പോള്‍ ഒ.ടി.ടിയില്‍ പുറത്തിറക്കി. 349 രൂപയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാവുന്നതാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 41 ദിവസം കൊണ്ട് സ്ത്രീ 2 എന്ന ഹിന്ദി ചിത്രം 608.37 കോടി രൂപയാണ് നേടിയത്. ഷാരൂഖ് ഖാന് നായകനായ ജവാന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോഡാണ് ഈ ചിത്രം തകര്‍ത്തത്. ജവാന്റെ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 583.21 കോടി രൂപയായിരുന്നു. സ്ത്രീ 2 റിലീസ് ചെയ്ത് ആദ്യ വാരം 307.80 കോടിയും രണ്ടാം ആഴ്ച 145.80 കോടിയും മൂന്നാം ആഴ്ച 72.83 കോടിയും നാലാമത്തെ ആഴ്ച 37.75 കോടിയും അഞ്ചാം ആഴ്ച 25.72 കോടിയുമാണ് ബോക്സ് ഓഫീസില്‍ നിന്ന് വാരിയത്. 2018 ല്‍ പുറത്തിറങ്ങിയ സ്ത്രീ ഒന്നാം ഭാഗം ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. രാജ്കുമാര് റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന എന്നിവരാണ് സ്ത്രീ 2 ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.