കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും.സോണിയ ഗാന്ധിയിൽ നിന്നാണ്  ഖാർഗെ അധികാരമേറ്റെടുക്കുന്നത്. ഇന്ന് രാവിലെ പത്തരയ്ക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ലാണ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. തുടർന്ന് പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും.

കോയമ്പത്തൂർ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം’, ‘സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം’. എന്നാണ് സ്റ്റാറ്റസ് . സ്ഫോടനത്തിന്‍റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയിട്ടത്. മരിച്ച ജോമേഷ മുബീൻറെ മൃതദേഹത്തിൽ കത്താണ് സഹായിക്കുന്ന ലായനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.കൂടുതൽ പരിശോധനകൾ നടക്കുന്നു.

ചൈനീസ് വനിതാ കൂടി പിടിയിലായി. ഇത്തവണ ഹിമാചൽ പ്രദേശിൽ നിന്നാണ്  വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റിലായത് .ഇവരിൽ നിന്നും ആറര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടികൂടി.  ബുദ്ധ വിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. നേരത്തെ ഡൽഹിയിൽ ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിൽ ഒരു ചൈനീസ് വനിതാ പിടിയിലായിരുന്നു.

സ്കൂൾ കുട്ടികൾക്കും എൻജിനീയറിങ് വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനായി കൊണ്ടുവന്ന 3.2 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ  അനീഷ് (20) ആണ്  നൂറനാട് പൊലീസിന്റെ പിടിയിലായത് .ലഹരി കടത്തിനായി ഇയാൾ ഉപയോഗിക്കുന്ന കർണാടക രജിസ്ട്രേഷൻ ഉള്ള ബൈക്കും പൊലീസ് കണ്ടെടുത്തു. വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മീഡിയം ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്നാണിത്.

കണ്ണൂര്‍ ജില്ലിയിലെ ധർമടം അഴിമുഖത്തിന് സമീപം ബീച്ചിൽ കുളിക്കവേ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വിനോദയാത്രാസംഘത്തിലെ രണ്ട്‌ യുവാക്കളാണ് മുങ്ങിമരിച്ചത്.ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഗൂഢല്ലൂരിൽനിന്നും ഏഴുപേരടങ്ങിയ സംഘം ദീപാവലി ആഘോഷിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് .

താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അറസ്റ്റ് . കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ യാത്രക്കാരനായ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *