വ്യത്യസ്തവും അസാധാരണവുമായ കഥപറച്ചിലില്‍ മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ച് വിനയന് സംവിധാനം ചെയ്ത ചിത്രം ആണ് ‘അത്ഭുതദ്വീപ്’. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അത്ഭുതദ്വീപ് 2’ വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് വിനയന്. ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും ഉണ്ടാകുമെന്നും വിനയന് അറിയിച്ചു. സിജു വില്‍സണ്‍ ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. അഭിലാഷ് പിള്ളയാകും തിരക്കഥ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ‘അത്ഭുതദ്വീപി’ന്റെ രണ്ടാം വരവിന്റെ സന്തോഷം ഗിന്നസ് പക്രുവും പങ്കുവച്ചു. ‘അങ്ങനെ 18 വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയന് സറില്‍ നിന്നും വന്നെത്തിയിരിക്കുന്നു… അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം’, എന്നാണ് അദ്ദേഹം കുറിച്ചത്.