idukki

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നത്. കൂടുതൽ ഇടങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

കരിമണ്ണൂ‍ർ പഞ്ചായത്തിൽ ഇതുവരെ 300 പന്നികളെയാണ് കൊന്നത്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാലുടൻ സമീപത്തെ മൃ​ഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും എന്നാൽ ഉടൻ തന്നെ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാൻ കഴിയുമെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

.പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോ​ഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ​ഗസംരക്ഷണ വകുപ്പ് കർഷകർക്ക് കർശന നി‍ർദ്ദേശം നൽകിയിട്ടുണ്ട്

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *