സയന്‍സ് ഫിക്ഷന്‍ ലോകത്തെ കുലഗുരുവാണ് എച്ച്.ജി. വെല്‍സ്. ശാസ്ത്രരംഗം മനുഷ്യനു പകരുന്ന വിസ്മയവും ഭീതിയും ഈ എഴുത്തുകാരന്റെ പരീക്ഷണ ശാലയില്‍ ഭാവനയുടെ സൂക്ഷ്മദര്‍ശിനികളാല്‍ നിരീക്ഷണ വിധേയമായി. ശാസ്ത്രസത്യങ്ങളുടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും വെളിച്ചവും നിഴലും ഈ രചനകളില്‍ ഇടകലര്‍ന്നു. ശാസ്ത്രത്തെ ദുരാഗ്രഹങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നവര്‍ക്കുള്ള താക്കീതായിരുന്നു വെല്‍സിന്റെ The Invisible Man. ആര്‍ക്കും കാണാന്‍ പറ്റുന്ന ആ വിചിത്രമനുഷ്യനെ ശാസ്ത്രം ഒരു ദുരന്തരക്തസാക്ഷിയാക്കി ഇതില്‍ തോല്‍പിച്ചുകളയുന്നു; സ്വാര്‍ഥതയുടെ പുകമഞ്ഞ് ആ അദൃശ്യമനുഷ്യന് ശവക്കച്ചയായിമാറുന്നു. ‘അദൃശ്യമനുഷ്യന്‍’. എച്ച്.ജി. വെല്‍സ്. പുനരാഖ്യാനം: കെ.വി. രാമനാഥന്‍. എച്ച് &സി ബുക്‌സ്. വില 120 രൂപ.