ആന്‍സണ്‍ പോള്‍ നായകനായി രാജേഷ് സെല്‍വ തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി അദിതിറാവു ഹൈദരിയും കേതകി ശര്‍മ്മയും. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം, കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് വിക്രം നായകനായ കടാരം കൊണ്ടാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാജേഷ് എം. സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതേസമയം മഴയില്‍ നനെ ശിറേന്‍ ആണ് ആന്‍സണ്‍ പോള്‍ നായകനായി തമിഴില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ടി. സുരേഷ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളിയായ റെബ മോണിക്ക ജോണ്‍ ആണ് നായിക. ജീവ എന്ന കഥാപാത്രത്തെയാണ് ആന്‍സണ്‍ പോള്‍ അവതരിപ്പിച്ചത്. കെക്യു എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച ആന്‍സണ്‍ പോള്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ആട് 2, എ രഞ്ജിത്ത് സിനിമ, റാഹേല്‍ മകന്‍ കോര, താള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയില്‍ ദേവരാജ് എന്ന പ്രതിനായകനായി എത്തി മികച്ച പ്രകടനം കാഴ്ചവച്ചു.