നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ (38 ) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പന്തളം പൂഴിക്കാട്ടെ വീടിന്‍റെ മുകൾനിലയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് തൂങ്ങിയ നിലയിൽ ആശയെ കണ്ടത്
ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പന്തളത്തെ വീട്ടിലെത്തിയ പൊലീസാണ് ആശയെ മരിച്ചതായി സ്ഥിരീകരിച്ചത്.
ആശയും കുട്ടികളും രാത്രി മുകൾ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് ഉല്ലാസും കുടുംബവും താമസം മാറിയത്.