ലെക്സസ് എസ്യുവി സ്വന്തമാക്കി നടന്‍ ബാല. ലെക്‌സസിന്റെ എന്‍എക്‌സ് 300 എച്ച് എന്ന ആഡംബര എസ്‌യുവിയാണ് ബാലയുടെ ഏറ്റവും പുതിയ വാഹനം. വാഹനം പൂജിക്കാനായി അമ്പലത്തില്‍ എത്തിയ ബാലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വാട്ട് എ ബീസ്റ്റ് എന്ന് അടിക്കുറിപ്പോടെ ബാല പുതിയ വാഹനത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. എന്‍എക്‌സ് 300 എച്ചിന്റെ 2018 മോഡലാണ് ബാലയുടെ പുതിയ വാഹനം. ഏകദേശം 63.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 194 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 9.2 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്.