പാലക്കാട് എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ, രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. പ്രതി തൂങ്ങിമരിച്ച സമയത്ത്, രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന പ്രതിയുടെ കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് , കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണo. പാലക്കാട് എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് ഇടുക്കി സ്വദേശി ഷോജോ ജോണിന്റെ വീട്ടിലെത്തി, പരിശോധന നടത്തിയപ്പോൾ വീട്ടിൽ നിന്ന് 2 കിലോ ഹാഷിഷ് ഓയിൽ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഷോജോയുടെ വീട്ടിൽ പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.