സെപ്റ്റംബറില്‍ 7.11 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തതായി വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്നുള്ള പരാതികള്‍, അക്കൗണ്ട് ലംഘനങ്ങള്‍, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് മറുപടിയായാണ് വാട്‌സ്ആപ്പ് ആക്കൗണ്ടുകള്‍ നിരോധിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ ഉപയോക്തൃ പരാതികള്‍, നിയമ ലംഘനങ്ങള്‍, റെഗുലേറ്ററി കംപ്ലയിന്‍സ് എന്നിവയുള്‍പ്പെടെ വിവിധ ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2023 സെപ്റ്റംബര്‍ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ 7,111,000 അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവയില്‍, 2,571,000 അക്കൗണ്ടുകള്‍ ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് മുമ്പ് നിരോധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അക്കൗണ്ട് സപ്പോര്‍ട്ട് (1,031), നിരോധന അപ്പീലുകള്‍ (7,396), മറ്റ് സപ്പോര്‍ട്ട് വിഭാഗങ്ങള്‍ (1,518), പ്രൊഡക്റ്റ് സപ്പോര്‍ട്ട് (370), സുരക്ഷ (127) എന്നിവയുള്‍പ്പെടെ സെപ്റ്റംബറില്‍ വിവിധ വിഭാഗങ്ങളിലായി 10,442 ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്. സുരക്ഷാ ആശങ്കകളില്‍ പ്ലാറ്റ്ഫോമിലെ ദുരുപയോഗമോ ദോഷകരമായ പെരുമാറ്റമോ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.