മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറായ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറോട് പരിശീലനം നിര്ത്തി മടങ്ങാൻ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐഎഎസ് നേടിയതെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ യുപിഎസ്സി നിർദേശപ്രകാരം ഇവര്ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. ഇവരുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ച വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികതയും പരിശോധിക്കും. എന്നാൽ പൂജാ ഖേദ്കറിന് വിഷാദ രോഗവും ഇരു കണ്ണുകൾക്ക് തകരാറും ഉള്ളതായി അഹമ്മദ്നഗർ ജില്ലാ ആശുപത്രി റിപ്പോര്ട്ട് നൽകിയതായാണ് വിവരം.
ഐഎഎസ് ട്രെയിനി പൂജ ഖേദ്കറോട് പരിശീലനം നിര്ത്തി മടങ്ങാൻ അക്കാദമിയുടെ നിർദ്ദേശം
