മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ സ്ത്രീയും പുരുഷനും തുല്യമല്ലെന്ന വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഇസ്ലാമിൽ ഒരു സ്ത്രീ എങ്ങനെ ആവണമെന്ന് മുസ്ലിങ്ങള്‍ തീരുമാനിക്കുമെന്നും അത് അംഗീകരിക്കേണ്ടവര്‍ അംഗീകരിച്ചാൽ മതിയെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടെന്നും തുല്യ നീതിയാണ് വേണ്ടതെന്നും സ്ത്രീയും പുരുഷനും തുല്യരാണെങ്കിൽ കെഎസ്ആര്‍ടിസി ബസുകളിൽ പിന്നെ എന്തിനാണ് പ്രത്യേക സീറ്റുകളെന്നും റെയില്‍വേയിൽ സ്ത്രീകള്‍ക്ക് പ്രത്യേക കോച്ചുകള്‍ നൽകുന്നതും തുല്യതക്കെതിരല്ലെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യനീതിയാണ് വേണ്ടത്. വേദങ്ങളിലും സമാനായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് അബ്ദുസമദ് പൂക്കോട്ടൂര്‍
