ഒരു ദേശചരിത്രത്തിന്റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്ര തരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ രചന. കിഴക്ക് ഉദയമാന പര്‍വ്വം ധ്യാനിച്ച്, പടിഞ്ഞാറ് അസ്തമാന പര്‍വ്വതം ധ്യാനിച്ച്. തെക്ക് ശ്രീകൂട പര്‍വ്വതം ധ്യാനിച്ച്, വടക്ക് മഹാമേരു പര്‍വ്വതം ധ്യാനിച്ച്, ആണ്ടിപൂശാരിയുടെ തീയ്യാട്ട് കര്‍മ്മത്തിലേയ്ക്കുള്ള ആണ്ടവന്റേ തേരേറ്റുകര്‍മ്മത്തിലേക്കുള്ള അക്ഷരപൂജ. ‘ആണ്ടവന്റെ ലീലാവിലാസങ്ങള്‍’. സുധീര്‍ പറൂര്. ഗ്രീന്‍ ബുക്‌സ്. വില 294 രൂപ.