ആമിര്‍ ഖാന്‍ പുതിയ ചിത്രം ‘സിതാരെ സമീന്‍ പര്‍’ പ്രഖ്യാപിച്ചു. 2007 ല്‍ ആമിര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച താരേ സമീന്‍ പറിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്നാണ് ആമിര്‍ പറയുന്നത്. താരേ സമീന്‍ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. താരേ സമീന്‍ പര്‍ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും – ആമിര്‍ പറഞ്ഞു. താരേ സമീന്‍ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്. 2007 ല്‍ ഇറങ്ങിയ താരേ സമീന്‍ പര്‍ വന്‍ നിരൂപ പ്രശംസയും ബോക്‌സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു. പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആമിര്‍ ഖാന്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശീല്‍ സഫ്‌റി അഭിനയിച്ച ഇഷാന്‍ എന്ന കുട്ടിയുടെ റോള്‍ ഇന്നും ചര്‍ച്ചയാകുന്ന വേഷമാണ്. പിടിഐ റിപ്പോര്‍ട്ട് പ്രകാരം ആമിര്‍ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. ആമിറിന്റെ മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ലാപ്പട്ട ലേഡീസ്, അദ്ദേഹത്തിന്റെ മകന്‍ ജുനൈദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനൊപ്പം രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോര്‍ 1947 എന്നീ ചിത്രങ്ങളാണ് ഇവ. ഇതില്‍ ലാഹോര്‍ 1947ല്‍ സണ്ണി ഡിയോള്‍ ആണ് നായകന്‍.