ഇന്നലത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 6,705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. െലെറ്റ്വെയിറ്റ് ആഭരണങ്ങളും മറ്റും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5 രൂപ കുറഞ്ഞു. 5,560 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയില്‍ തുടരുന്നു. രണ്ടു ദിവസം മുന്നേറ്റം നടത്തിയ രാജ്യാന്തര സ്വര്‍ണ വില ഇന്നലെ 0.19 ശതമാനം താഴേക്ക് പോയി. ഇന്ന് 0.18 ശതമാനം ഉയര്‍ന്ന് 2,516.01 ഡോളറിലാണ് വ്യാപാരം. അന്താരാഷ്ട്ര വിലയിലെ കുറവാണ് കേരളത്തിലും പ്രതിഫലിച്ചത്.