പ്രത്യേക സംവിധാനത്തിലൂടെ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്താന്‍ സാധിക്കും. ദ ലന്‍സെറ്റ് മൈക്രോബ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ സാര്‍സ് കോവ് 2 തിരിച്ചറിയാന്‍ സാധിക്കും. യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞതനുസരിച്ച് ജനിതകമാറ്റ കോവിഡിന്റെ പുതിയ വകഭേദത്തിന്റെ വിവരങ്ങള്‍ മ്യുട്ടെഷന്‍ സമയത് പകര്‍ച്ചവ്യാധിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ സാധിക്കുമെന്നും പറയുന്നു. കോവിഡ് പാന്‍ഡമിക്കിന്റെ തുടക്കത്തില്‍ ആളുകളിലേക്ക് പകര്‍ന്ന ജീനോം സീക്വന്‍സിംഗ് എന്നറിയപ്പെടുന്ന പുതിയ കോവിഡ് വേരിയന്റിനെ കൃത്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്താന്‍ സാധിച്ചുവെന്ന് പ്രധാന ഗവേഷകനായ ഇയാന്‍ ലേക്ക് പറഞ്ഞു. ഹോള്‍-ജീനോം സീക്വന്‍സിംഗ് എന്നത് രോഗകാരി ആയിട്ടുള്ള വകഭേദങ്ങളെ തിരിച്ചറിയാനുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഡയഗ്‌നോസ്റ്റിക് ഉപകരണമാണ്. എന്നാല്‍ ഇത് ജനസംഖ്യ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലും, അതിന്റെ വിലയുടെയും കാരണത്താല്‍ ഇതിന്റെ ഉപയോഗം വളരെ പരിമിതമായിരിക്കും. ജീനോം സീക്വന്‍സിംഗിനെക്കാള്‍ വേഗത്തിലുള്ള കോവിഡ് വകഭേദങ്ങളെ ജനിതകരൂപീകരണത്തിലൂടെ കണ്ടത്താനായെന്നും, ജനിതകമാറ്റം വഴി കൂടുതല്‍ ആളുകളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതായും ഗവേഷകര്‍ പറഞ്ഞു. കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും ഉള്ള പുതിയ വകഭേദങ്ങളെ കണ്ടെത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.