ജെയിംസ് കാമറൂണ്‍ ചിത്രചിത്രം ‘അവതാര്‍: ദ വേ ഓഫ് വാട്ടറി’ന്റെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടു. കടലിനടിയിലെ മായികാലോകം തീര്‍ച്ചയായും വിസ്മയിപ്പിക്കും എന്ന ഉറപ്പാണ് പുതിയ ട്രെയിലറും നല്‍കുന്നത്. ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.’അവതാര്‍ 2’ന്റെ കഥ പൂര്‍ണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചായിരിക്കും. ‘നെയിത്രി’യെ വിവാഹം കഴിക്കുന്ന ‘ജേക്ക്’ ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ‘ജേക്കും’, ‘നെയിത്രി’യും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് ‘അവതാര്‍ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിര്‍മാണ ചെലവ്. ‘അവതാര്‍’ എന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009 ലാണ്.