ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോഡ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മാത്രം 20,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റിയയച്ചത്. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ആകെ കയറ്റുമതിയുടെ പകുതിക്ക് തുല്യമാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒന്നാം പാദത്തില്‍ 4,950 കോടി രൂപയുടെ ഐഫോണുകളായിരുന്നു കയറ്റുമതി ചെയ്തത്. അതില്‍ നിന്ന് ഏകദേശം 400 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഐഫോണ്‍ 12, 13, 14 എന്നീ മോഡലുകളുടെ കയറ്റുമതിയിലാണ് വലിയ വര്‍ധനവുണ്ടായത്. ആപ്പിളിന്റെ മൂന്ന് പ്രധാന വിതരണക്കാരായ ”ഫോക്സ്‌കോണ്‍ ഹോണ്‍ ഹായ്, വിസ്ട്രോണ്‍, പെഗാട്രോണ്‍’ എന്നീ കമ്പനികള്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 61,000 കോടി രൂപയുടെ കയറ്റുമതി നടത്തുമെന്നായിരുന്നു കരാര്‍. എന്നാല്‍, സര്‍ക്കാരുമായുള്ള ഈ കയറ്റുമതി പ്രതിബദ്ധതയുടെ മൂന്നിലൊന്ന് ആദ്യ പാദത്തില്‍ തന്നെ ആപ്പിളിന്റെ വെണ്ടര്‍മാര്‍ നിറവേറ്റിയിട്ടുണ്ട്, ബാക്കിയുള്ളത് ഇനിയുള്ള മൂന്ന് പാദങ്ങളില്‍ പൂര്‍ത്തിയാക്കിയാല്‍ മതി. 2023 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്ത് നിന്നുള്ള ആകെ 90,000 കോടിയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ മാത്രം സംഭാവന 45 ശതമാനമായിരുന്നു.