6 36

ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയം ഏതാണെന്ന് ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമാണ്. ചിലര്‍ രാവിലെകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലര്‍ സൗകര്യം നോക്കി വൈകുന്നേരവും രാത്രികളും തെരഞ്ഞെടുക്കുന്നു. ശരീരം അനങ്ങിയാല്‍ പോരെ അതിനും സമയം ഉണ്ടോ എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. എങ്കില്‍ ഉണ്ട്, എന്നാണ് ഉത്തരം. കാരണം വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന്റെ താപനില ഉയരാനും ഹൃദയമിടിപ്പ് വര്‍ധിക്കാനും കാരണാകും. കൂടാതെ ശരീരത്തിലെ അഡ്രിനാലിന്‍, എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഉല്‍പാദിക്കപ്പെടുന്നു. രാത്രി വൈകിയുള്ള വര്‍ക്ക്ഔട്ട് കഴിഞ്ഞ് വന്ന് നേരെ കട്ടിലിലേക്ക് കിടുന്ന ശീലം നിങ്ങളെ കൂടുതല്‍ രോഗി ആക്കും എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മളുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന സര്‍ക്കാഡിയന്‍ റിഥം വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിസമയത്ത് സ്വാഭാവികമായി നമ്മുടെ ശരീരത്തിലെ താപനില താഴുന്നു. ഇതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന നല്‍കുന്നത്. വൈകുന്നേരമാണ് വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ സമയത്ത് പേശികളുടെ പ്രവര്‍ത്തനവും ശരീര താപനിലയും ഏറ്റവും ഉയര്‍ന്ന നിലയിലായതിനാലാണിത്. എന്നാലും രാവിലെ വ്യായാമം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ഒരു ദിവസം മുഴുന്‍ ഊര്‍ജ്ജ നിലയും മെറ്റബോളിസവും വര്‍ധിപ്പിക്കുന്നത് പോലെയുള്ള ഗുണങ്ങളുമുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *