എസ് ബി കോളേജില്‍ നിന്നും ബി ഇക്കണോമിക്‌സും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും നേടി രാഷ്ട്രീയജീവിതം ആരംഭിച്ച ഉമ്മന്‍ചാണ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന പി.ടി ചാക്കോ, ഡോ. സി.സി. തോമസ് എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന പുസ്തകമാണ് ‘എ ഗ്രേഷ്യസ് വോയിസ്’. മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തിന് ഏഴ് അധ്യായങ്ങളാണ് ഉള്ളത്. ആദ്യഭാഗം ഉമ്മന്‍ചാണ്ടി എന്ന നേതാവിന്റെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലയിലെ ഔദ്യോഗിക ജീവിതവും രാഷ്ട്രീയ ഇടപെടലുകളും തുറന്നുകാട്ടുന്നു. രണ്ടാം ഭാഗം ഭൂതകാലത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഒരു യുവനേതാവ് എന്നതില്‍ നിന്ന് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാള്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നു ഈ ഭാഗം. മൂന്നാം ഭാഗം പുതുപ്പള്ളി എന്ന തന്റെ സ്വന്തം നാടിന്റെയും നാട്ടുകാരുടെയും ഇടയിലുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ്. കുറഞ്ഞ പേജുകളില്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയാണ് നമുക്ക് ഈ പുസ്തകം നല്‍കുന്നത്. കൊണാര്‍ക്ക്. വില: 395 രൂപ.