ഇസ്രായേലില്‍ 5500 വര്‍ഷം പഴക്കമുള്ള ഒരു കവാടം കണ്ടെത്തി. കല്ലും മണ്ണും കൊണ്ട് നിര്‍മ്മിച്ചതാണു പാത. പുരാതന നഗരമായ ടെല്‍ എറാനിയിലേക്കു നിര്‍മിച്ച പാതയായിരുന്നു ഇതെന്നാണ് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി പറയുന്നത്. കിര്യത് ഗാട്ടിന്റെ വ്യാവസായിക മേഖലയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തപ്പോഴാണ് പ്രവേശനകവാടം കണ്ടത്. 3300 വര്‍ഷം പഴക്കമുള്ള വെങ്കലയുഗത്തിന്റെ തുടക്കത്തില്‍നിന്നുള്ള കോട്ടയുടെ ഭാഗങ്ങളും ഇവിടെ കണ്ടെത്തി. പുരാതന നഗര കേന്ദ്രങ്ങളും അവയുടെ പ്രതിരോധ സംവിധാനങ്ങളും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടെത്തല്‍.
ഗേറ്റും കോട്ടയുടെ മതിലുകളും നിര്‍മ്മിക്കാനുള്ള കല്ലും മണ്ണും ദൂരെ നിന്നാണ് കൊണ്ടുവന്നത്. കോട്ട നഗരവല്‍ക്കരണത്തിന്റെ തുടക്കത്തില്‍ ഉണ്ടായ സാമൂഹിക സംഘാടനത്തിന്റെ തെളിവാണ്. ‘ഇതുവഴി സഞ്ചരിച്ചിരുന്നവര്‍ വ്യാപാരികളായാലും ശത്രുക്കളായാലും ഈ ആകര്‍ഷകമായ കവാടം കടന്നുതന്നെയാവണം പോയിട്ടുണ്ടാവുക’ യെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി റിസര്‍ച്ചര്‍ മാര്‍ട്ടിന്‍ ഡേവിഡ് പാസ്റ്റര്‍നേക്ക് പറഞ്ഞു.
അയ്യായിരം വര്‍ഷം പഴയ കവാടം
