മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ’. തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇത്. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹത്തിനെ സ്‌നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’യുടെ കഥ വികസിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ആരും കാണാതെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുധിയാണ്. സംഗീതം രാജേഷ് ബാബു കെ ശൂരനാട്. വിനിത ആലപിച്ചിരിക്കുന്നു. തമാശയും സസ്‌പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ കുടുംബ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നൈറ നീഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷമിപ്രിയ, രാജേഷ് ശര്‍മ്മ, ഷൈനി സാറ, വിജയന്‍ കാരന്തൂര്‍, അജിത വി എം, അനുപമ വി പി തുടങ്ങിയവരും അഭിനയിക്കുന്നു.