ബ്രിട്ടനിൽ അധികാരത്തിലേറിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. അതോടൊപ്പം ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-യുകെ ബന്ധം സജീവമായിരുന്നതിന് അദ്ദേഹത്തിന് മോദി നന്ദിയും അറിയിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan