യാത്ര പുറപ്പെടേണ്ട ദിവസം രാവിലെ രണ്ട് തവണ വിമാന സമയം മാറ്റി എയർ ഇന്ത്യ . വിമാനം വൈകുമെന്ന് ആദ്യം അറിയിച്ച ശേഷം പിന്നീട് വന്ന മെസേജിലുള്ളതാവട്ടെ വിമാനം ഒന്നര മണിക്കൂറോളം നേരത്തെ പുറപ്പെടുമെന്നും. ഒടുവിൽ വിമാനത്തിൽ കയറാനാവാതെ വന്ന യാത്രക്കാരനാണ് വിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതികരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ സമയം മാറിയപ്പോൾ തന്നെ യാത്ര പുനഃക്രമീകരിക്കാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ പണവും തിരികെ വാങ്ങാനുള്ള ഓപ്ഷൻ തന്നിരുന്നു എന്ന നിലപാടാണ് എടുത്തത്.